Post Category
തദ്ദേശ വോട്ടർപട്ടിക പുതുക്കൽ: അർഹരായ അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല
കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും ഫോട്ടോ അപ്ലോഡ് ചെയ്യുകയോ, ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ തടസ്സവാദമൊന്നും ഇല്ലെങ്കിൽ പേര് ഉൾപ്പെടുത്തുമെന്നും എന്തെങ്കിലും കാരണത്താൽ ഇപ്പോൾ പേര് ചേർക്കാൻ കഴിയാത്തവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അവസരം നൽകുമെന്നും കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്സ്.1034/2020
date
- Log in to post comments