Skip to main content

മാതൃശിശു സംരക്ഷണകേന്ദ്രത്തിന് ട്രോളിയും പാത്രങ്ങളും ലഭിച്ചു

 

 

 

 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് ഭക്ഷണവിതരണത്തിനുള്ള ട്രോളിയും പാത്രങ്ങളും സംഭാവനയായി ലഭിച്ചു.  പാലക്കാട് തിരുവാഴിയോട് സ്വദേശി എം.ഗോപാലനാണ് ഇവ ലഭ്യമാക്കിയതെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.  സ്ഥാപനത്തില്‍ ചികിത്സ തേടുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഭക്ഷണം വിതരണം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നും അറിയിച്ചു.  വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിപ്പില്‍ വ്യക്തമാക്കി.

 

date