Skip to main content

ഗതാഗത നിരോധനം

 

 

 

 

കോഴിക്കോട് കോര്‍പ്പറേഷന്‍ - സ്റ്റേഡിയം - അശോക ഹോസ്പ്പിറ്റല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

കാപ്പാട്- തുഷാരഗിരി അടിവാരം റോഡിന്റെ (ഓമശ്ശേരി മുതല്‍ അമ്പലത്തിങ്കല്‍ വരെ) ഉപരിതലം പുതുക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഓമശ്ശേരിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ കൂടത്തായി കോടഞ്ചേരി  റോഡ് വഴിയും ചെറിയ വാഹനങ്ങള്‍ തെച്യാട് - അമ്പലത്തിങ്കല്‍ റോഡ് വഴിയും പോകേണ്ടതാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date