Post Category
വിനോദകേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്
കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.
date
- Log in to post comments