Skip to main content

കടങ്ങോട് പഞ്ചായത്തിൽ പ്രവാസികൾക്കായി സുരക്ഷാമാനദണ്ഡങ്ങൾ ഒരുക്കി

കടങ്ങോട് പഞ്ചായത്തിൽ പ്രവാസികൾക്കായി ബോധവത്ക്കരണവും നിർദ്ദേശങ്ങളും നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്ന പ്രവാസികൾക്കായി വീടുകളിൽ ബോധവത്ക്കരണം നൽകുന്നുണ്ട്. കടങ്ങോട് പഞ്ചായത്തിൽ 70 ഓളം പ്രവാസികളാണ് ഇത്തരത്തിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇതുവരെ അസുഖ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും 14 ദിവസത്തേക്ക് ഇവരോട് വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യസ്ഥിതിസംബന്ധിച്ച കാര്യങ്ങൾ ആരോഗ്യവകുപ്പ് സമയബന്ധിതമായി അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. കടങ്ങോട് മെഡിക്കൽ ഓഫിസർ ശോഭ, ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയർ എല്ലാവിധ സഹായ സഹകരണവുമായി രംഗത്തുണ്ട്.
 

date