Skip to main content

വരവൂർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 വൈറസിനെതിരെ പൊതുനിർദ്ദേശം പുറപ്പെടുവിച്ചു

വരവൂർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 നേരിടാൻ പൊതുനിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പകർച്ചവ്യാധികളുള്ളവരുമായി അകലം പാലിക്കുക, പുറംരാജ്യങ്ങളിൽ നിന്നും വരുന്നവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകളിൽ തന്നെ കഴിയുക, ഈ ദിവസങ്ങളിൽ വിവാഹം, മറ്റ് പൊതുപരിപാടികൾ എന്നിവയിൽ നിന്നും വിട്ടു നിൽക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് 19 നെകുറിച്ചുള്ള സംശയങ്ങൾക്ക് മെഡിക്കൽ ഓഫിസർ ഡോ. രമ്യ ജോർജ്ജുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. സംശയനിവാരണത്തിനായി ടോൾ ഫ്രീ നമ്പറായ 1056, 0471 2552056(ദിശ), 9400408120, 0487-2320466 എന്നി നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
 

date