Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കുളള പരിശീലന പരിപാടി

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ   ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുളള ആറ് ദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 10-ാം ക്ലാസ് പാസായ 20 നും 45 നും മധ്യേ പ്രായമുളള മത്സ്യത്തൊഴിലാളികള്‍ക്ക് വിവിധ മത്സ്യബന്ധന രീതികള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ ആന്റ് സീമെന്‍ഷിപ്പ് വിഷയങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുളള പരിശീലന കേന്ദ്രത്തിലും കേന്ദ്ര ഗവ: സ്ഥാപനങ്ങളിലുമായി പരിശീലനം നല്‍കുന്നു.

പരിശീലനാര്‍ഥികള്‍ക്ക് പരിശീലന ദിവസങ്ങളില്‍ 500 രൂപ സ്റ്റൈപ്പന്റ്, യാത്രാബത്ത, ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കുന്നതായിരിക്കും. താത്പര്യമുളള പരിശീലനാര്‍ഥികള്‍ നവംബര്‍ 15-ന് മുമ്പ് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുളള ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2604176.

date