'സുഭിക്ഷ' ഇനി കൊടുങ്ങല്ലൂരിലും
കൊടുങ്ങല്ലൂർ നഗരസഭയിൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുവാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അഞ്ച് ശതമാനം ഊണ് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകും. ഇതിനായി 30,000 രൂപ റിവോൾവിംഗ് ഫണ്ട് അനുവദിക്കും.
നഗരസഭയിലെ എല്ലാ വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതിനായി ബയോഗ്യാസ് പ്ലാന്റ് 1350 രൂപയ്ക്കും ബയോഡൈജസ്റ്റർ പോട്ടുകൾ 155 രൂപയ്ക്കും പൈപ്പ് കമ്പോസ്റ്റ് 100 രൂപയ്ക്കും വീടുകൾക്ക് നൽകും.
തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തി തോടുകളും കുളങ്ങളും ശുചീകരിക്കും. നഗരത്തിൽ കൂടുതൽ പൊതു ടോയ്ലറ്റുകളും വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.
ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ എസ് കൈസാബ്, സി കെ രാമനാഥൻ, വി ജി ഉണ്ണികൃഷ്ൻ, വി എം ജോണി, സി സി വിപിൻ ചന്ദ്രൻ, ടി പി പ്രഭേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments