Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള തീയതി നീട്ടി

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംഗത്വം പുനസ്ഥാപിക്കാനുള്ള തീയതി 2021 ഫെബ്രുവരി 28 വരെയാക്കി കാലാവധി നീട്ടി. 2020 മാർച്ച് ഒന്നുമുതൽ ഇതിന് അവസരം ഒരുക്കിയിട്ടുണ്ട്. ക്ഷേമനിധി ബോർഡിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് കാലപരിധി ഇല്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 12 മാസത്തെ സമയം നൽകിയത്.

date