Post Category
അമിതവില: പരാതികൾ സമർപ്പിക്കാം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം, കയ്യുറകൾ, ഹാൻഡ് സാനിറ്റേഷൻ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച പരാതികൾ 1800 425 4835 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാം. 'സുതാര്യം' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടും പരാതികൾ അറിയിക്കാം. ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇതിനകം 41 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമാവധി വിൽപന വില ഉൾപ്പെടെയുളള നിയമാനുസൃത പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്തതിന് 30 കേസുകളും, അധികവില ഈടാക്കിയതിന് ആറ് കേസുകളും വില മായ്ച്ചതിന് അഞ്ച് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
പി.എൻ.എക്സ്.1041/2020
date
- Log in to post comments