Post Category
കോവിഡ് 19: പ്രചാരണത്തിന് ട്രോളുകളും
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ട്രോളുകൾ വഴി പ്രചരണം സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പോസ്റ്റീവ് ട്രോളുകൾ പ്രചരിപ്പിക്കുന്നതിനാണ് ജില്ലാ കളക്ടർ എസ് ഷാനവാസ് ട്രോളൻമാർക്ക് നിർദ്ദേശം നൽകിയത്. മികച്ച ട്രോളുകൾ കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
# COVID_19
# COLLECTOR_THRISSUR
ട്രോളുകൾ ഒരു കാരണവശാലും വ്യക്തിപരം ആകരുത്.
സാമൂഹ്യമാധ്യമങ്ങൾ മുഖാന്തിരമാണ് ഇന്ന് ലോകം പല വാർത്തകളും അറിയുന്നത്. അത്രമാത്രം അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത്. നന്മയും തിന്മയും അറിഞ്ഞുകൊണ്ടുളള ഒരു പ്രവർത്തനം സാമൂഹ്യമാധ്യമങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരുപാട് മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയും.
date
- Log in to post comments