Post Category
കോവിഡ് 19: വടശേരിക്കരയില്‍ 64 പേര്‍ക്കും മറ്റ് 12 പഞ്ചായത്തുകളില്‍ 157 കുടുംബങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ എത്തിച്ചു
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വടശേരിക്കരയില്‍ വീടുകളില്‍ നീരിക്ഷണത്തില്‍ കഴിയുന്ന 17 കുടുംബങ്ങളിലെ 64 പേര്‍ക്ക് 14 ഐറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരാഴ്ചത്തേക്കുള്ള കിറ്റുകള്‍ ഇന്ന്(മാര്‍ച്ച് 13) വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. കൂടാതെ മറ്റ് 12 ഗ്രാമപഞ്ചായത്തുകളില്‍ 157 കുടുംബങ്ങള്‍ക്ക് 68,000 രൂപയുടെ സാധനങ്ങളും എത്തിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments