Skip to main content

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക്  അവശ്യമരുന്നുകള്‍ എത്തിച്ചു

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി റാന്നി ഐത്തലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എത്തിച്ചുനല്‍കി. ഷുഗര്‍, പ്രഷര്‍ തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും ഇന്‍സുലിന്‍പോലുള്ളവയും   നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ എത്തിച്ചു. റാന്നി പഴവങ്ങാടി പി.എച്ച്.സിയിലെ ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളവര്‍ക്ക് മറ്റ് അസുഖങ്ങള്‍ക്ക് കഴിക്കുന്ന അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കിയത്. ഹോം ഐസ്വലേഷന്റെ ഭാഗമായി നിരീക്ഷണത്തിലുള്ള 42 കുടുംബങ്ങളില്‍നിന്നുള്ള ആളുകളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സയിലുള്ളവര്‍ക്കാണ് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കിയത്. ഹെല്‍ത്ത് ഇന്‍പെക്ടര്‍ വിനോദ്കുമാര്‍, ജൂനിയര്‍ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരായ രാജീവന്‍, അഗസ്റ്റ്യന്‍, മജിന്‍സ് മാത്യു, അനില, ജെ.പി.എച്ച്.എന്‍മാരായ റോഷ്നി ജോര്‍ജ്, രാജിമോള്‍, ദീപ്തി, ലത, പിഎച്ച്എന്‍ ഷേര്‍ലി പി ചാക്കോഎന്നിവര്‍ നേതൃത്വം നല്‍കി.

date