Skip to main content

സര്‍വ സന്നാഹങ്ങളുമായി മാനേജ്‌മെന്റ് ടീം

ആശുപത്രികളില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉണ്ടെന്ന് ദിവസേന ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ അധികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണു സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ഗോപാലന്റെ നേതൃത്വത്തിലുളള മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം. സര്‍വൈലന്‍സ് ടീമിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗബാധിതര്‍ക്കും ഐസലേഷനു വിധേയമാകുന്നവര്‍ക്കും എവിടെ ചികിത്സ നല്‍കണം, തുടങ്ങിയവ തീരുമാനിക്കുക ഡോ.നന്ദിനിയുടെ കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമാണ്. ഡോ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വൈലന്‍സ് ടീം സ്വകാര്യ ആശുപത്രികളിലെ ഐസലേഷന്‍, വെന്റിലേറ്റര്‍, അഡ്മിഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ഡോ.രാകേഷിന്റെ നേതൃത്വത്തിലുള്ള എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോ ഓര്‍ഡിനേഷന്‍ ടീം കോവിഡ് 19 ബാധയെക്കുറിച്ചുള്ള കേസ് സ്റ്റഡിയും യും, ഡാറ്റാ അനാലിസിസും, ട്രന്റ് അനാലിസിസും നടത്തും. 

വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവരെ അടിയന്തരമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കേണ്ട ചുമതല ഡോ.നിധീഷ് ഐസക്കിന്റെ ട്രാന്‍സ്‌പോട്ടേഷന്‍ ആന്‍ഡ് സ്വാബ് മാനേജ്‌മെന്റിനാണ്. എത്ര സാമ്പിളുകള്‍, എവിടെനിന്ന് ശേഖരിക്കുന്നു തുടങ്ങിയ സാമ്പിള്‍ കളക്ഷന്‍ സര്‍വൈലന്‍സിന്റെ  ചുമതലയും ഡോ.നിധീഷിനാണ്.

വിഷ്വല്‍ മീഡിയ, പ്രിന്റ് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കുക, സത്യസന്ധമായ വാര്‍ത്തകള്‍ മെഡിക്കല്‍ ടീമിന് കൈമാറുക, കൂടുതല്‍ കേസുകള്‍ വരുന്നുണ്ടോ എന്ന് കണ്ടു പിടിക്കുക എന്നിവയാണ് ഡോ.അംജിത്തിന്റെ കീഴിലുള്ള മീഡിയ സര്‍വൈലന്‍സിന്റെ ചുമതല. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മീഡിയ സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കുന്നത്. വൈറസ്ബാധയെ സംബന്ധിച്ചുള്ള ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ഔദ്യോഗിക വാര്‍ത്താ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌വഴി പുറത്തുവിടാനും അവ ഡോക്യുമെന്റ് ചെയ്യാനും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ സുനില്‍ കുമാറിന്റെയും അശോക് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും സര്‍വ്വസജ്ജമാണ്.

രാപ്പകലില്ലാതെ കര്‍മ്മതിരതരായി നില്‍ക്കുന്ന ആരോഗ്യ വകുപ്പിന്റെ നട്ടെല്ലായ എല്ലാ പ്രവര്‍ത്തകര്‍ക്കും മുന്‍ കരുതലുകളും ആത്മവിശ്വാസവും ഊര്‍ജവും നല്‍കുവാന്‍ ഡെപ്യൂട്ടി ഡിഎംഒ: ഡോ.സി.എസ് നന്ദിനിയുടെ കീഴില്‍ ട്രെയ്‌നിംഗ് ആന്‍ഡ് അവൈര്‍നസ് ടീമും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും പി.ജി വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ഇവരെ സഹായിക്കാന്‍ ജില്ലാഭരണകൂടത്തിനു കീഴിലെ എല്ലാവിഭാഗം ജീവനക്കാരും സജീവമായുണ്ട്.

 

 

 

 

 

date