Post Category
കോവിഡ് 19: റാന്നിയില്‍ അവലോകന യോഗം 16ന്
കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് രാജു എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 16ന് രാവിലെ 10.30ന് യോഗം ചേരും. റാന്നി മണ്ഡലത്തിലുള്ള തദ്ദേശ സ്ഥാപങ്ങളിലെ പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് റാന്നി തഹസില്‍ദാര്‍ സാജന്‍ വി. കുര്യാക്കോസ് അറിയിച്ചു.
date
- Log in to post comments