Skip to main content

കോവിഡ് 19: ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

*പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ ഉണ്ടാകുന്ന പക്ഷം യാത്രക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച് സൊല്യൂഷന്‍ ഫിനോള്‍ ഉപയോഗിച്ച് മുക്കി തുടയ്ക്കുക. ജനാലകള്‍ തുറന്നിട്ട് ഉണങ്ങിക്കഴിഞ്ഞ ശേഷം വാഹനം ഉപയോഗിക്കാം.
* ആവശ്യമെങ്കില്‍ മാസ്‌ക്കുകള്‍ ധരിക്കുക. ഉപയോഗ ശേഷം മാസ്‌ക്കുകള്‍ ശാസ്ത്രീയമായി  സംസ്‌കരിക്കുക.
*യാത്രവേളയില്‍ എ.സി ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക.
*വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്ന വിവരണശേഖരണം നടത്തുക.
* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കുക.
*ഹസ്തദാനം കഴിവതും ഒഴിവാക്കുക
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല വച്ച് മുഖം മറയ്ക്കുക.
*യാത്രക്കാരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക.
* സംശയങ്ങള്‍ക്ക് ദിശ നമ്പറായ 1056  ലും കണ്‍ട്രോള്‍ റൂം നമ്പറായ 0483-2737858 ലും ബന്ധപ്പെടാം.
 

date