Post Category
വൈദ്യര്‍ അക്കാദമി മാപ്പിളപ്പാട്ട് സ്‌കൂള്‍: അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ കൊണ്ടോട്ടി, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ നാദാപുരം, പറമ്പില്‍ ബസാര്‍ കേന്ദ്രങ്ങളിലെ മാപ്പിളപ്പാട്ട് സ്‌കൂളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാപ്പിളപ്പാട്ട് ആലാപനം, ഹാര്‍മോണിയം, അവതരണം എന്നിങ്ങനെ നാല് വര്‍ഷ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നാല് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലാണ് പരിശീലനം. ഏപ്രില്‍ 19ന് ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. അപേക്ഷാപത്രം വൈദ്യര്‍ അക്കാദമിയുടെ www.mapilakalaacademy.org വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. ഫോണ്‍: 0483 2711432.
date
- Log in to post comments