Post Category
കോവിഡ് 19: എംഎല്‍എമാരുടെ അധ്യക്ഷതയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗം നാളെ (16)
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നാളെ(16) രാവിലെയും പഞ്ചായത്ത് തലത്തില്‍ നാളെ(16) ഉച്ചകഴിഞ്ഞും പ്രത്യേക യോഗങ്ങള്‍ ചേരണമെന്ന് മന്ത്രി കെ.രാജു നിര്‍ദേശിച്ചു. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും അതാത് എംഎല്‍എമാരുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുടെ അധ്യക്ഷതയിലും യോഗം ചേരും.
വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനും ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് യോഗം. വീടകളില്‍ കഴിയേണ്ടവര്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്.
date
- Log in to post comments