Post Category
ജില്ലയിലെ പ്രവര്‍ത്തനം മാതൃകാപരം: ആന്റോ ആന്റണി എം.പി പറഞ്ഞു
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാതലത്തിലുമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ കോവിഡ് 19 പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
രോഗബാധിതര്‍ക്കും വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. മാസ്‌ക്കും സാനിറ്റൈസറും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റില്‍ താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും എം.പി. പറഞ്ഞു.
date
- Log in to post comments