Skip to main content

ജില്ലയില്‍ നടക്കുന്നത് സ്ഥുത്യര്‍ഹമായ  പ്രവര്‍ത്തനം: മാത്യു ടി. തോമസ് എം.എല്‍.എ 

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വളരെ സ്ഥുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്ന് മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. ചൈന, ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, സ്പെയിന്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, യു.എസ്.എ എന്നീ 10  രാജ്യങ്ങളില്‍ നിന്നെത്തുന്ന ആളുകളെ നിരീക്ഷിക്കാനും അവര്‍ 28 ദിവസം വീടുകളില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണമെങ്കിലും  പ്രാദേശിക ഇടപെടല്‍ അത്യാവശ്യമാണ്. അതിന് വാര്‍ഡ്തലം മുതലുള്ള ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും എം.എല്‍.എ പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ള ചിലര്‍ അതിന് വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ആളുകളെ കൃത്യമായി കണ്ടെത്താന്‍ ജനപ്രതിനിധികള്‍ ഇടപെടല്‍ നടത്തണം. 

date