Skip to main content

ചെങ്ങളം സ്വദേശിയുടെ മരണം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി-കളക്ടര്‍

ഇന്നലെ രാത്രി ചെങ്ങളം സ്വദേശി മരിച്ചതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്) യുവാവിന്‍റെ പിതാവാണ് മരിച്ചത്. അതുകൊണ്ടുതന്നെ മകനും  സെക്കന്‍ഡറി കോണ്‍ടാക്ട്സ് പട്ടികയില്‍ ഉള്‍പ്പെട്ട ഇദ്ദേഹവും ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.  ഇരുവരിലും വൈറസ് ബാധയുടെ യാതൊരു ലക്ഷണവും  കണ്ടെത്തിയിട്ടില്ല.  

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെതിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ  ജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

date