ജില്ലയില്‍ ജാഗ്രത തുടര്‍ന്നേ മതിയാകൂ: വീണാ ജോര്‍ജ് എം.എല്‍.എ
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തില്‍ ജില്ലയില്‍ ജാഗ്രത തുടര്‍ന്നേ മതിയാകുവെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കൃത്യമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തേയും അവരുമായി ബന്ധപ്പെട്ടവരുടേയും റൂട്ട് മാപ്പാണ് നമ്മുടെ കൈവശമുള്ളത്. മറ്റു ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരേയും പരിശോധിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ നിര്‍ബന്ധമായും ഐസലേഷന് വിധേയരാവണം. താഴേതട്ടിലേക്ക് ആശാ പ്രവര്‍ത്തകര്‍ വഴി ബോധവത്കരണം നടത്തണം. ആറന്മുള മണ്ഡലത്തില്‍ പ്രൈവറ്റ് ബസുകള്‍ ഓടുന്നില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ സമയങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുവാന്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
- Log in to post comments