Skip to main content

മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വിവിധ വകുപ്പുകള്‍.കര്‍ശന നടപടികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പൂര്‍ണ്ണമായും മുന്‍കരുതല്‍ തീര്‍ക്കാനാണ് വകുപ്പുകളുടെയും പഞ്ചായത്തിന്റെയും തീരുമാനം. ആദ്യഘട്ടമെന്നവണ്ണം ലൈസന്‍സോ മറ്റ് അംഗീകൃതരേഖകളോ ഇല്ലാതെ പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്റ്റേകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. ഇത്തരം ഹോംസ്റ്റേകളില്‍ എത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിക്കപ്പെടാനുള്ള സാധ്യതയില്ലാത്തതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുള്‍പ്പെടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാറിലെ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചതായും ദേവികുളം സബ് കളക്ടര്‍ വ്യക്തമാക്കി

date