Post Category
സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ രണ്ടു സീനിയർ ക്ലാർക്കുമാരുടെ ഒഴിവിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലാർക്ക്, സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കാം. അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 25200-54000 ശമ്പള സ്‌കെയിലിലോ അതിനു താഴെയുള്ള സ്‌കെയിലിലോ ജോലി ചെയ്യുന്നവരുമാകണം. അപേക്ഷ 31നകം സാംസ്‌കാരിക വകുപ്പു ഡയറക്ടർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്സ്.1057/2020
date
- Log in to post comments