Skip to main content

കോവിഡ് - 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തട്ടുകടകളില്‍ പരിശോധന നടത്തി

 

 

 

 

കോവിഡ്-19   മുന്‍കരുതലിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി  ദേശീയപാതയിലെ പുഴിതല മുതല്‍ മുക്കാളി വരെയുള്ള സ്ഥലങ്ങളിലെ തട്ടുകടകളില്‍ പരിശോധന നടത്തി.  രാത്രി സമയങ്ങളില്‍ ധാരാളം ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുവാനും ശുചിത്വം ഉറപ്പ് വരുത്തുവാനുമാണ് പരിശോധന നടത്തിയത്.  തട്ടുകടകളുടെ പ്രവര്‍ത്തനം രാത്രി എട്ട് മണി വരെ നിജപ്പെടുത്തുവാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പരിശോധനയില്‍ വൃത്തിഹീനമായി കണ്ട രണ്ട് തട്ടുകടകളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെപ്പിച്ചു.  പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജീവന്‍, റീന, ഫാത്തിമ കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ദേശീയപാതയോരത്ത് വൃത്തിഹീനമായ രിതീയില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി കച്ചവടം ചെയ്യുന്ന മൂന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച്, പരിസരം വൃത്തിയാക്കുവാനും നിര്‍ദ്ദേശം നല്‍കി.

 

date