ഉത്പാദന-സേവന-പശ്ചാത്തലമേഖലയ്ക്ക് ഊന്നൽ നൽകി എറിയാട് പഞ്ചായത്ത് ബജറ്റ്
ഉത്പാദന-സേവന-പശ്ചാത്തലമേഖലയ്ക്ക് ഊന്നൽ നൽകി എറിയാട് പഞ്ചായത്തിന്റെ 2020-21വർഷത്തെ ബജറ്റ്. പൊതുവിഭാഗം, ഉത്പാദനം, സേവനം, പശ്ചാത്തലം എന്നീ വിഭാഗങ്ങൾക്കായി 9,28,06,500 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 61,59,000 രൂപയും പട്ടികവർഗ്ഗത്തിന് 1,61,000 രൂപയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീക്ഷേമ ശാക്തീകരണം, ഭിന്നശേഷി സുരക്ഷ, നീർച്ചാലുകളുടെ സംരക്ഷണം, കുടിവെള്ള സംരക്ഷണം, കാർഷികമേഖല വികസനം, വിശപ്പുരഹിത കേരളം എന്നിവയിലൂന്നിയുള്ള പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. വരവ് 23,99,04,181 രൂപയും ചിലവ് 23,96,53,756 രൂപയും പ്രതീക്ഷിക്കുന്ന ബജറ്റിൽ 28,75,369 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ് ബജറ്റ് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.വി.എ സബാഹ്, സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, അംഗങ്ങളായ അനിൽകുമാർ, അബ്ദുൾ അസീസ്, പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. കോവിഡ് മഹാമാരിയിൽ മരിച്ച മുഴുവൻ ആളുകൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
- Log in to post comments