Post Category
സപ്ലൈകോ സിഎംഡിയായി അലി അസ്ഗാർ പാഷ ചുമതലയേറ്റു
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി പി എം അലി അസ്ഗാർ പാഷ ചുമതലയേറ്റു. പാലക്കാട് ജില്ലാ കളക്ടറായും കെറ്റിഡിസി മാനേജിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 - 12 കാലയളവിൽ സപ്ലൈകോ ജനറൽ മാനേജറായിരുന്നു. 2004 ലാണ് അദ്ദേഹത്തിന് ഐ.എ.എസ് ലഭിച്ചത്. തിരുവനന്തപുരം ഗുഡ് ഷേപ്പേർഡ് സ്‌കൂൾ അധ്യാപികയായ സാജിതയാണ് ഭാര്യ. മകൾ താനിയ (യുണൈറ്റഡ് അറബ് ബാങ്ക് ഓഫീസർ), മകൻ കാലിഫ് (ബംഗ്ലൂർ എച്ച് ഡി എഫ് സി ബാങ്ക് ഓഫീസർ).
date
- Log in to post comments