Post Category
ബി.എസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 31വരെ
ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ് നാലാം തലമുറ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ പ്രസ്തുത വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ യാതൊരു കാരണവശാലും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കില്ലെന്ന് ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ശേഷവും താല്‍ക്കാലിക രജ്‌സ്‌ട്രേഷന്‍ കാലാവധിയുള്ള വാഹനങ്ങളാണെങ്കിലും 31നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. യാതൊരു കാരണവശാലും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതല്ല.
date
- Log in to post comments