യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(അച്ചടി, ദൃശ്യം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം ( വനിത, പുരുഷന്), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. 18 നും 40 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവജനക്ലബുകള്ക്കുള്ള അവാര്‍ഡിനും അപേക്ഷ സമര്‍പ്പിക്കാം.മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. കൂടാതെ സംസ്ഥാനതല അവാര്‍ഡിനായി പരിഗണിക്കുന്നതുമാണ്. 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവുമടങ്ങുന്നതാണ് സംസ്ഥാന അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ (www.ksywb.kerala.gov.in) ലഭിക്കും . അപേക്ഷ മാര്‍ച്ച് 31നകം നല്‍കണം. ഫോണ്‍ - 0481 2561105, 0471-2733139, 2733602, 2733777.
- Log in to post comments