Post Category
കോവിഡ്-19 , അതിര്‍ത്തി ചെക്പോസ്റ്റില്‍ പരിശോധന ശക്തമാക്കി
കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി മേഖലയായ മറയൂരില്‍ വാഹന പരിശോധന ശക്തമാക്കി. മറയൂര്‍ പഞ്ചായത്ത്, പൊലീസ്, റവന്യു, ആരോഹ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരിമുട്ടി ചെക്പോസ്റ്റില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയായതുകൊണ്ട് അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുകയും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് കടത്തിവിടുന്നത്. മാസ്ക്ക് ധരിപ്പിച്ചും കൈകള്‍ വൃത്തിയാക്കിയതിനു ശേഷവുമാണ് പ്രവേശനാനുമതി നല്‍കുന്നത്.
date
- Log in to post comments