Skip to main content

അലി അസ്ഗാര്‍ പാഷ സപ്ലൈകോ സി.എം.ഡി

    സപ്ലൈകോയുടെ പുതിയ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി പി.എം. അലി അസ്ഗാര്‍ പാഷ ചുമതലയേറ്റു. പാലക്കാട് ജില്ലാ കളക്ടര്‍, കെ. റ്റി. ഡി. സി മാനേജിങ് ഡയറക്റ്റര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2010 - 12 കാലയളവില്‍ സപ്ലൈകോ ജനറല്‍ മാനേജറായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. തിരുവനന്തപുരം ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ സാജിതയാണ് ഭാര്യ. മകള്‍ താനിയ, മകന്‍ കാലിഫ്

date