Post Category
932 യാത്രാക്കാരെ പരിശോധിച്ചു; അഞ്ചു പേര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു
കോട്ടയം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളിലും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലുമായി ഇന്നലെ 932 യാത്രക്കാരുടെ ആരോഗ്യ പരിശോധന നടത്തി. ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവാണ് പ്രധാനമായും പരിശോധിക്കുന്നത്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്ക് വിധേയരായ അഞ്ചുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്കു പുറമെ യാത്രക്കാര്‍ക്ക് കൊറോണ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്.
date
- Log in to post comments