Skip to main content

സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക്  രണ്ടാംഘട്ട പരിശീലനം നല്‍കി

കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും രണ്ടാംഘട്ട പരിശീലനം നല്‍കി. നിലവിലുള്ള രോഗാവസ്ഥയ്ക്ക് അനുസരിച്ച് സ്വീകരിക്കേണ്ട ചികിത്സാരീതികള്‍, സമീപനത്തില്‍ ഉണ്ടാകേണ്ട മാറ്റം, റിപ്പോര്‍ട്ടിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പരിശീലനം നല്‍കിയത്. 

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ ഉദ്ഘാടനം ചെയ്തു. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.സംഗീത, ഡോ.ഏബെല്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. 

 

date