Skip to main content

ബ്ലോക്ക്തല ആരോഗ്യ നോഡല്‍ ഓഫീസര്‍മാര്‍ക്ക്  പരിശീലനം നല്‍കി

കോവിഡ് 19 വൈറസ്പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലയിലെ പത്ത് ആരോഗ്യ ബ്ലോക്കുകളിലും കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ചുമതല നല്‍കിയിട്ടുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായിരുന്നു പരിശീലനം. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

date