കോവിഡ് 19 : പൊന്നാനിയില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊന്നാനി മണ്ഡലത്തില്‍ 12 ഇന കര്‍മ്മ പദ്ധതികള്‍ക്ക് സ്പീക്കറുടെ നേതൃത്വത്തില്‍ രൂപം നല്‍കി. കോവിഡ് 19യുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എടുത്തു വരുന്ന പ്രതിരോധ മുന്‍കരുതലകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇന്ന്(മാര്‍ച്ച് 17) മുതല്‍ വാര്‍ഡ് മെമ്പര്‍മാരുടെയും, ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്ക്കരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വിദേശത്തു നിന്ന് വരുന്നവരുടേയും ബന്ധുക്കളുടേയും വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിക്കും. ശുചിത്വ പരിപാലനം ത്വരിതപ്പെടുത്തും, ബിയ്യം ടൂറിസം, കവിമുറ്റം ഉള്‍പ്പെടെ എല്ലാ പാര്‍ക്കുകളും ലൈബ്രറികളും മാര്‍ച്ച് 31 വരെ അടച്ചിടും. ആശുപത്രിയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. വിവാഹ മണ്ഡപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തും എന്നിങ്ങനെയുള്ള 12 ഇനം കര്‍മ്മപദ്ധതികള്‍ക്കാണ് യോഗം രൂപം നല്‍കിയത്.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ റൗബ റസിഡന്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി.മുഹമ്മദ്കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അശ്‌റഫ് ആലുങ്ങല്‍, സ്മിത ജയരാജന്‍, സുഹറ ബാബു, സുജിത കടയില്‍, തഹസില്‍ദാര്‍ വിജയന്‍, മറ്റു വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments