കൗണ്‍സിലര്‍മാരായ എ.കെ ജബ്ബാര്‍, ഇക്ബാല്‍ മഞ്ചേരി, നഗരസഭാ സൂപ്രണ്‍് എസ്.എ വിനോദ് കുമാര്‍, ഹെല്ത്ത്ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനിന് പൊന്നാനി നഗരസഭയിലും തുടക്കമായി
കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്നാനിയിലും കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭാ ഓഫീസ്, ബസ് സ്റ്റാന്റ്, പുതുപൊന്നാനി, കൊല്ലന്‍പ്പടി, ചന്തപ്പടി, ചമ്രവട്ടം, കുണ്ുകടവ് ജംങ്ഷന് തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് നഗരസഭ പൊതുജനങ്ങള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഹാന്‍ഡ് വാഷാണ് ഇതിനായി ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 വ്യാപനത്തിനെതിരെ നടക്കുന്ന ബ്രേക്ക് ദി ചെയിന്‍ ചലഞ്ചിന്റെ ഭാഗമായാണ് നഗരസഭ പ്രധാന ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയത്. വൈറസ് വ്യാപനത്തിനെതിരെ മുഴുവന്‍ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്്.
ഇതിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 17) മുതല്‍ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പോഷക സമിതികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും നഗരസഭ നിര്‍ദ്ദേശം നല്കിയിട്ടുണ്്. ബോധവത്ക്കരണത്തിനായി നഗരസഭയുടെ വിളംബര വാഹനം നഗരത്തില്‍ പ്രചരണം നടത്തുന്നുണ്്. നഗരസഭ പരിധിയിലെ ഉന്നത തല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. നഗരസഭാ ഓഫീസിനു മുന്നില്‍ വച്ച കൈ കഴുകുന്ന സംവിധാനം നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്മാന് അഷറഫ് പറമ്പില്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments