Skip to main content

വരൾച്ച കാലയളവിലേക്ക് റേറ്റ് കോൺട്രാക്ട് ക്ഷണിച്ചു

 

 

ആലപ്പുഴ: ജില്ലയിൽ വരൾച്ച കാലയളവിൽ വിവിധ ആവശ്യങ്ങൾക്കായി ജെ.സി.ബിയും 70 ടണിന്റെ ഹിറ്റാച്ചിയും പ്രവർത്തിപ്പിക്കുന്നതിന് (ഡ്രൈവർ ഉൾപ്പെടെ) പരിചയ സമ്പന്നരായ സ്ഥപാനങ്ങളിൽ നിന്ന് റേറ്റ് കോൺട്രാക്ട് ക്ഷണിച്ചു. ഒരു വാഹനം ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് ആവശ്യമായ വാഹന വാടക (ഡ്രൈവറുടെ വേതനം) ഉൾപ്പെടെയാണ് രേഖപ്പെടുത്തേണ്ടത്. റേറ്റ് കോൺട്രാക്ടുകൾ മാർച്ച് 18 രാവിലെ 11.30നകം ജില്ല കളക്ടർ, ആലപ്പുഴ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകണം. അന്നേ ദിവസം വൈകിട്ട് 4.30ന് തുറക്കും.. ഇതുസംബന്ധിച്ച വിവരങ്ങൾക്ക് കളക്ടറേറ്റുമായി ബന്ധപ്പെടാം. വിശദവിവരത്തിന് ഫോൺ: 0477- 2551676,1077 (ടോൾ ഫ്രീ).

 

 

--

date