Skip to main content

മുണ്ടക്കല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ 

 

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ കൈനകരി -കുട്ടമംഗലം -ചാവറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പമ്പയാറിനു കുറുകെ നിര്‍മ്മിക്കുന്ന മുണ്ടക്കല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 2014ല്‍ ഭരണാനുമതി ലഭിച്ച് ബഡ്ജറ്റില്‍ 22.85 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. 156.24 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയില്‍ പണിയുന്ന പാലം കൈനകരി- കുട്ടമംഗലം പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൈനകരി പഞ്ചായത്തിന്റെ പകുതിയോളം വാര്‍ഡുകള്‍ പാലത്തിന്റെ കിഴക്ക് ഭാഗത്തായതിനാല്‍ ആ പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാന്‍ ഈ പാലം പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്ന് കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് പറഞ്ഞു. 

date