Post Category
അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നു
ജില്ലയില്‍ അനുവദിക്കപ്പെട്ട നാല് പോക്സോ കോടതികളിലേക്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമാകണം അപേക്ഷകര്‍. പ്രായപരിധി പരമാവധി 60 വയസ്. താത്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങള്‍, എന്റോള്‍മെന്റ് തീയതി, പ്രവൃത്തിപരിചയം, ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച് 28-ന് മുന്‍പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0471-2731210.
(പി.ആര്‍.പി. 262/2020)
date
- Log in to post comments