Skip to main content

തൂയ്യം സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടി ചില്ലറ വിൽപ്പന

പുനലൂർ തടി വിൽപ്പന ഡിവിഷന്റെ കീഴിലെ തൂയ്യം സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടി ചില്ലറ വിൽപന 28 മുതൽ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി ഇനങ്ങളിൽപ്പെട്ട തടികളാണ് വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. വീട് നിർമ്മിക്കുന്നതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വീട് പണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, സ്‌കെച്ച്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ ഡിപ്പോയിൽ സമീപിച്ചാൽ അഞ്ച് ക്യു.മീറ്റർ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോൺ: 8547600527, 0475-2222617.
പി.എൻ.എക്സ്.1084/2020

date