Skip to main content

ലൈഫ് മിഷനിൽ പ്രോഗ്രാം മാനേജർ കരാർ നിയമനം

ലൈഫ് മിഷന്റെ തിരുവനന്തപുരത്തെ ഓഫീസിൽ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത, സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50,000 രൂപയാണ് ശമ്പളം. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ 25ന് വൈകിട്ട് മൂന്ന് മണിക്കകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം.
പി.എൻ.എക്സ്.1086/2020

date