Skip to main content
ജില്ലാ ഇൻഫർമേഷൻ സെന്ററിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജിൽ നിന്നും സാനിറ്റൈസർ സ്വീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് കിയോസ്‌ക് ഉദ്ഘാടനം ചെയ്യുന്നു

ഇൻഫർമേഷൻ സെന്ററിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ സെന്ററിൽ സാനിറ്റൈസർ കിയോസ്‌ക് സ്ഥാപിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജിൽ നിന്നും സാനിറ്റൈസർ സ്വീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റിലെത്തുന്ന പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. കൈകഴുകി കോവിഡിനെ പ്രതിരോധിക്കുക എന്ന സന്ദേശം നൽകുന്ന പോസ്റ്ററുകൾ ഇൻഫർമേഷൻ സെന്ററിൽ വിവിധയിടങ്ങളിൽ പതിപ്പിച്ചു. പരിപാടിയിൽ അസിസ്റ്റന്റ് എഡിറ്റർ പി പി വിനീഷ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആർ ബിജു, ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

date