Skip to main content

കോവിഡ് 19: തെർമൽ ഡിറ്റക്റ്റർ ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ പരിശോധന

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലും കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തെർമൽ ഡിറ്റക്റ്റർ ഉപയോഗിച്ച് താപനില അളന്നാണ് യാത്രക്കാരെ അയക്കുന്നത്. വൈറസ് പടരുന്നത് തടയാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഒന്നിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയുടെ ഭാഗമായി ട്രെയിനിൽ കയറി യാത്രക്കാർക്ക് ബോധവത്കരണം നൽകുന്നുണ്ട്. അതിനായി പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിച്ചു.
റെയിൽവേ കവാടങ്ങളിലും ബോഗികളിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേക ആരോഗ്യ പരിചരണവും ബോധവത്കരണവും നടത്തുന്നുണ്ടെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. എൻ സതീഷ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കൊപ്പം നഴ്സിങ് വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരും പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

date