Skip to main content

കേരള ചരിത്ര സമസ്യ മേഖലാ മത്സരം

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് വിദ്യാര്‍ത്ഥികളില്‍ ചരിത്ര അവബോധം സൃഷ്ടിക്കുന്നതിന് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന 'കേരള ചരിത്രസമസ്യ - 2017' ന്റെ മേഖലാതലമത്സരം തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടത്തി.  വിദ്യാര്‍ത്ഥികളില്‍ ഗവേഷണ സ്വഭാവം വളര്‍ത്തുന്നതിന്റെ ആവശ്യകത പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പൈതൃകത്തെക്കുറിച്ചും നാടിന്റെ പുര്‍വ്വകാല ചരിത്രത്തെപ്പറ്റിയും മനസിലാക്കുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച പരിപാടികള്‍ ഉപകാരപ്രദമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡോ: എ. സമ്പത്ത് എം.പി പറഞ്ഞു.  മത്സരത്തില്‍ ചിറയിന്‍കീഴ്  എസ്.സി.വി.ബി.എച്ച്.എസ്  സ്‌കൂളിന് ഒന്നാം സമ്മാനവും കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എടത്വ സെന്റ് മേരീസ് ജി.എച്ച്.എസ് സ്‌കൂളിന് രണ്ടാം സമ്മാനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജി.എച്ച്.എസ്.എസ് ന് മൂന്നാം സമ്മാനവും ലഭിച്ചു.  സമ്മാനാര്‍ഹരായവര്‍ക്ക് എം.പി. സമ്മാനദാനം നല്‍കി.  പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു അദ്ധ്യക്ഷത വഹിച്ചു.  ആര്‍ക്കിവിസ്റ്റ് ആര്‍. അശോക് കുമാര്‍,  പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരന്‍, സൂപ്രണ്ട് എല്‍. അനി എന്നിവര്‍ സംസാരിച്ചു.

പി.എന്‍.എക്‌സ്.4758/17

date