വേളൂക്കരയിൽ അനധികൃത പന്നിഫാം പഞ്ചായത്ത് അടച്ചു പൂട്ടി
വേളൂക്കര പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത പന്നി ഫാം പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. കടുപ്പശ്ശേരിയിൽ കോങ്കോത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചുവന്നിരുന്ന അനധികൃത പന്നി ഫാമാണ് പഞ്ചായത്ത് അധികൃതർ അടച്ചു സീൽ ചെയ്തത്. നിയമാനുസൃത കെട്ടിട നമ്പറില്ലാതെ ഏഴ് ഷെഡ്ഡുകളിലായി അനധികൃതമായി വളർത്തുന്ന പന്നികളെ പരസ്യ ലേലം ചെയ്യാൻ പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. ലേല നടപടികൾക്കായി പഞ്ചായത്ത് അധികൃതർ എത്തിയപ്പോൾ പന്നികളെ കൂട്ടിൽ നിന്നും മാറ്റിയിരുന്നു. രൂക്ഷമായ കൊതുക് ശല്യവും ദുർഗന്ധവും മൂലം പരിസരവാസികൾ ഫാമിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷിതത്വം ഇല്ലാതെയും, മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ഒരുക്കാതെയും അനധികൃതമായാണ് ഫാം പ്രവർത്തിക്കുന്നതെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടി എടുക്കണമെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതനുസരിച്ച്
അടച്ച് പൂട്ടുന്നതിന് ആവശ്യമായ സമയം ഫാം ഉടമയ്ക്ക് നൽകിയിട്ടും പ്രവർത്തനം നിർത്താത്തതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ച് പൂട്ടി സീൽ വെച്ചത്.
- Log in to post comments