ഇവര്‍ക്ക് അവധിയില്ല മാസ്‌ക് നിര്‍മ്മിക്കാന്‍ അധ്യാപകര്‍
സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആര്‍.സിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സ്‌പെഷലിസ്റ്റ് ടീച്ചര്‍മാരുടെ സഹകരണത്തോടെ മാസ്‌ക് നിര്‍മ്മാണം തുടങ്ങി. മാസ്‌ക് ക്ഷാമം പരിഹരിക്കാനാണ് സമഗ്ര ശിക്ഷ കേരളയുടെ കീഴിലുള്ള പ്രവൃത്തിപരിചയ അധ്യാപകരെ ഉപയോഗപ്പെടുത്തി മാസ്‌ക് നിര്‍മ്മാണം തുടങ്ങിയത്. മാസ്‌ക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുണികള്‍ ആരോഗ്യവകുപ്പും മറ്റുസാമഗ്രികള്‍ നഗരസഭയുമാണ് നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ ശശി, ആരോഗ്യ കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ബി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലും ജനസേവന കേന്ദ്രങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്യുക. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി ട്രെയിനര്‍മാരായ പി.പി.ബീന, അനൂപ് കുമാര്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Log in to post comments