Skip to main content

കോളറ രോഗം മുന്‍കരുതലുകളെടുക്കണം

 

 ബീഹാറില്‍ നിന്നും വയനാട്ടിലെത്തിയ  അഞ്ച് തൊഴിലാളികള്‍ക്ക് കോളറ രോഗം സംശയിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി.   മൂന്ന് പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.      മലിനമായ ജലത്തിലൂടെയാണ് കോളറ പകരുന്നത്.  തുറസ്സായ സ്ഥലത്തുളള     മല വിസര്‍ജജനവും ഒഴിവാക്കണം.   വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.  കഞ്ഞിവെള്ളം പോലെ മലം പോകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്.  കടുത്ത ദാഹം, താഴ്ന്ന രക്ത സമ്മര്‍ദ്ദം, അയഞ്ഞ പേശികള്‍ എന്നിവയും കാണപ്പെടാം.  ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് നിര്‍ജലീകരണം      സംഭവിച്ച് മരണത്തിലേക്ക് നയിക്കാം.  രോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അടുത്തുള്ള    ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.     

രോഗം തടയുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

1)    തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
2)    തുറന്നുവെച്ചതും പഴകിയതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
3)    പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
4)    ഭക്ഷണത്തിന് മുമ്പും മലവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍       സോപ്പ് ഉപയോഗിച്ച് കഴുകുക.
5)    ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചുവെച്ച്     സൂക്ഷിക്കുക.
6)    തുറസ്സായ സ്ഥങ്ങളില്‍ മല വിസര്‍ജ്ജനം നടത്താതിരിക്കുക.
7)    ജ്യൂസ്, ഐസ് മുതലായവ ശുദ്ധജലം ഉപയോഗിച്ച് മാത്രം തയ്യാറാക്കുക.

date