ഹയര്‍സെക്കണ്ടറിതുല്യത സമ്പര്‍ക്ക പഠന ക്ലാസ്സ്
പൊതു വിദ്യാഭ്യാസവകുപ്പും സാക്ഷരതാ മിഷന്‍ അതോറിറ്റിയും നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതകോഴ്‌സിന്റെ സമ്പര്‍ക്ക പഠന ക്ലാസുകള്‍ തുടങ്ങി. ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. അതത് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ താഴെപറയുന്ന സമ്പര്‍ക്ക പഠന കേന്ദ്രങ്ങളായ സ്‌ക്കുളുകളില്‍ ഫെബ്രുവരി 11 മുതല്‍ ഹാജരാകണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ്മൂലങ്കാവ്, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ്.എസ്മുണ്ടേരി, ജി.എച്ച്.എസ്.എസ്‌മേപ്പാടി, ജി.എച്ച്.എസ്.എസ്.അച്ചൂര്‍, ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, ജി.എച്ച്. എസ്.എസ് പനമരം, വിജയ ജി.എച്ച്.എസ്.എസ് പുല്‍പ്പള്ളി, ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ്.കാട്ടിക്കുളം, എം.റ്റി.ഡി.എംജി.എച്ച്.എസ്.എസ.് തൊണ്ടര്‍നാട് എന്നിവയാണ് സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍.
- Log in to post comments