അവധിക്കാല പോറ്റിവളര്‍ത്തല്‍പദ്ധതി അപേക്ഷ ക്ഷണിച്ചു
മാതാപിതാക്കള്‍ക്ക് കൂടെ നിര്‍ത്തി വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമുള്ള കുട്ടികള്‍, നിയമപരമായി ദത്തു നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ എന്നിവരെ ജില്ലയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ഹ്രസ്വകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ പോറ്റിവളര്‍ത്താനായി നല്‍കുന്നു. ജില്ലയില്‍ പോറ്റിവളര്‍ത്തല്‍ നടപ്പിലാക്കുന്നത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ്. കുഞ്ഞിന്റെ പൂര്‍ണ്ണമായ സംരക്ഷണവും സുരക്ഷിതത്വവും പോറ്റിവളര്‍ത്തല്‍ കാലയളവില്‍ ഫോസ്റ്റര്‍ രക്ഷിതാവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ്. ഫോസ്റ്റര്‍കെയര്‍ അപേക്ഷാ ഫോറം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നിന്നും ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസക്കാരായ 35 വയസ്സിനുമേല്‍ പ്രായമുള്ള ദമ്പതികള്‍ക്ക് കുട്ടികളെ പോറ്റിവളര്‍ത്തുന്നതിനായി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ആധാര്‍കാര്‍ഡ്/ ഇലക്ഷന്‍ ഐഡികാര്‍ഡ്/പാസ്‌പോര്‍ട്ട്), ഫോട്ടോ എന്നിവഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട വിലാസം : ജില്ലാശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, വയനാട്, ഫോണ്‍-04936 246098.
- Log in to post comments