Skip to main content

ഗതാഗതം നിരോധിച്ചു

 

 

കോഴിക്കോട് ജില്ലയിലെ അംശക്കച്ചേരി - ചെറുകുളം റോഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് കലുങ്ക് നിര്‍മ്മാണം, ഓവുചാല്‍ നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 19) മുതല്‍ പ്രവൃത്തി തീരുന്നതു വരെ അംശക്കച്ചേരി മുതല്‍ കൂടത്തും പൊയില്‍ വരെയുളള ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചു. കൂടത്തുംപൊയില്‍ ഭാഗത്തു നിന്നും അംശക്കച്ചേരി വഴി പോകേണ്ട വാഹനങ്ങള്‍ കുടത്തുംപൊയില്‍ കക്കോടി വഴിയും തിരിച്ചും പോവണമെന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date